മലയാളം

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും കേരളത്തിലും അനുദിന ജീവിതത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ജീവനോപാധിയോ ഇല്ലാത്തതും ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട് പോകുന്നതുമായ നിർദ്ധനരും നിരാലംബരുമായവരുടെ ഇടയിൽ മിസ്പാ സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ നടത്തുന്ന ചില ജീവകാരുണ്യ പ്രവൃത്തനങ്ങളെക്കുറിച്ച് അറിയിക്കട്ടെ.

1. സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി മഹിളാ തയ്യൽ പരിശീലന കേന്ദ്രം.
2. ശാരീരിക വൈകല്യം സംഭവിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി ട്രൈ സൈക്കിൾ വിതരണം.
3. സ്‌ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി തയ്യൽ മെഷിനുകൾ വിതരണം.
4. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, യൂണിഫോമുകൾ വിതരണം ചെയ്യുന്നു.
അതു മാത്രമല്ല സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെയും മാതാപിതാക്കൾ നഷ്ടപ്പെട്ടവരും ആയിരിക്കുന്ന കുട്ടികളുടെയും പഠന ചെലവുകൾ മിസ്പാ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു

5. വൈദ്യ പരിശോധനാ ക്യാമ്പ് നടത്തി തുടർ മാനമായി ചികിത്സയും മരുന്നും നൽകിവരുന്നു.
6. കോവിഡ് റിലീഫായി ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
7. പ്രത്യേക സാഹചര്യങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സാമ്പത്തികസഹായം നൽകി.

A. കേരളം

ജീവിതത്തിൽ എല്ലാ മാതാപിതാക്കളുടേയും സ്വപ്നമാണ് മക്കളുടെ വിവാഹം നടന്ന് കാണുക എന്നത്.
എന്നാൽ പല കാരണങ്ങളാൽ വിവാഹം നടത്തുവാൻ കഴിയാതെ ഭാരപ്പെട്ട നിർദ്ധനരും നിരാലംബരുമായ കുടുംബത്തിൽപെട്ട 2 പെൺകുട്ടികളുടെ വിവാഹം മിസ്പാ സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ,
2021 നവംബർ മാസം 27 -ാം തീയതി ശനിയാഴ്ച കൊച്ചി മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് ഈ വിവാഹ ശുശ്രൂഷ നടത്തുവാൻ ഇടയായി തീർന്നു.

B. ജാർഖണ്ഡ്

ദുംക, കാട്ടിക്കുണ്ട്, ജാർഖണ്ഡ് സ്റ്റേറ്റ്, ബ്ലോക്ക് ഗോപികാന്തറിൽ, പഹാദുപൂർ വില്ലേജിൽ

കൊറോണാ മുഖാന്തരം മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്ന് യുവതികളുടെ വിവാഹം, 2022 മെയ് മാസം 12 -ാം തീയതി വ്യാഴാഴ്ച
മിസ്പാ സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ ഉത്തരവാദിത്വത്തോട് കൂടി എടുത്തു നടത്തുവാൻ ഇടയായി തീർന്നു.

അങ്ങനെ ജ്യോതികയുടെ വിവാഹം ഫിലോമോൻ ഹെബ്രോൻ കൂടെയും,
ശർമിള ടുടു വിൻറെ വിവാഹം
രാജു മർആണ്ടിയുടെ കൂടെയും
ചന്ദുമുനി സോരൻറെ വിവാഹം ദിലീപ് മുർമുവിൻറെ കൂടെയും നടന്നു,

മൂന്നു പെൺകുട്ടികളും അവരുടെ ഭാവി എന്തായിത്തീരുമെന്ന് ചിന്തിച്ച സമയത്താണ് ഈ വിവാഹം നടത്തിക്കൊടുക്കാൻ ഉള്ള ഏർപ്പാടുകളിൽ MSSO ചെയ്യുവാൻ ഇടയാക്കുകയും ചെയ്തു

തുടർന്ന് മിസ്പാ സോഷ്യൽ സർവീസ് ഓർഗനൈസേഷൻസ് ഡയറക്ടർ ആയ
ജെയിംസ് കെ മാത്യുവിൻറെ നേതൃത്വത്തിൽ
സുനിൽ ജോയൽ ദാസ്, ഷാർജ.
രാജീവ് ജോസ് ആഗ്ര,
സുനിൽ സുരേന്ദ്രൻ & ഫാമിലി ദുംക,
കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ കൂടെ നടക്കുവാൻ ഇടയായി തീർന്നു

വിവാഹിതരായ മൂന്നു പെൺകുട്ടികളും മിസ്പാ സോഷ്യൽ സർവ്വീസ് ഓർഗനൈസേഷനോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

ആയതിലേക്ക് പ്രാർത്ഥനാപൂർവ്വമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
സ്നേഹപൂർവ്വം
ജെയിംസ്. കെ മാത്യു

( ഡയറക്ടർ : മിസ്പാ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ)

Donate for Mizpah Programmes